മാൽമോ, സ്വീഡൻ : തെക്കൻ സ്വീഡനിലെ ഒരു ഹൈസ്കൂളിൽ രണ്ട് അധ്യാപകരെ ഒരു വിദ്യാർത്ഥി കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
സ്വീഡനിലെ മൂന്നാമത്തെ വലിയ നഗരമായ മാൽമോയിലെ ഡൗൺടൗൺ മാൽമോ ലാറ്റിൻ സ്കൂളിലാണ് കൊലപാതകം നടന്നത്. 50 വയസ്സുള്ള രണ്ട് ഹൈസ്കൂൾ അധ്യാപികമാരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച സംഭവസ്ഥലത്ത് വെച്ച് തന്നെ വിദ്യാർത്ഥി (18) അറസ്റ്റിലായി. അധ്യാപകർ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
“വളരെ നേരത്തെ തന്നെ അതിനെക്കുറിച്ച് അഭിപ്രായം പറയാൻ സാധിക്കില്ല,” മാൽമോ പോലീസ് മേധാവി പെട്ര സ്റ്റെൻകുല ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. താൻ രണ്ട് പേരെ കൊന്നുവെന്നും ആയുധങ്ങൾ താഴെ വെച്ചിട്ടുണ്ടെന്നും മൂന്നാം നിലയിലായിരുന്നുവെന്നും വിദ്യാർത്ഥി തന്നെ അധികാരികളെ വിളിച്ച് പറയുകയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച വൈകീട്ട് 5.12നാണ് പോലീസിനെ വിളിച്ചതെന്ന് പെട്ര സ്റ്റെൻകുല പറഞ്ഞു. നൂറുകണക്കിന് ആംബുലൻസുകളും പട്രോളിംഗ് കാറുകളും സ്കൂളിലേക്ക് പാഞ്ഞുകയറുകയും സായുധ പോലീസ് കെട്ടിടത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.
1,100 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ വിദ്യാർത്ഥികൾ ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കാൻ ഒത്തുകൂടിയപ്പോളാണ് കൊലപാതകം നടന്നത്.