കൊച്ചി: മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ പ്രശ്നം പരിഹരിക്കാന്‍ സർക്കാരിന് രണ്ടാഴ്ച്ച സാവകാശം അനുവദിച്ച് ഹൈക്കോടതി. കുടിയൊഴിപ്പിക്കണമെന്ന വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ല. സുപ്രീംകോടതിയുടെ വിധി അന്തിമമാണ്. കുടിയൊഴിപ്പിക്കലിൽ സാങ്കേതികത പറയുകയല്ല വേണ്ടത് എന്നും കോടതി. കോടതി വിധി സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. തര്‍ക്കഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് നിയമപരമായ അവകാശം ഉണ്ടാകണം. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ നിയമവഴി തേടാത്തിടത്തോളം കുടിയൊഴിപ്പിക്കലിനെ തടയാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

എട്ട് കുടുംബങ്ങളെയാണ് കുടിയൊഴിപ്പിക്കേണ്ടത്. പ്രശ്നം പരിഹരിക്കാൻ സാവകാശം വേണമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ആവശ്യപ്പെട്ടതോടെ രണ്ടാഴ്ച്ച സാവകാശം അനുവദിക്കുകയായിരുന്നു.
പുതിയ സർക്കാർ അധികാരത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ പാവപ്പെട്ട ജനങ്ങൾക്ക് നേരെ മുത്തങ്ങയുടെ മിനി പതിപ്പാണ് നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിമർശിച്ചു.
