ഒട്ടാവ : മാർച്ച് 25ന് സമഗ്രമായ ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന് (FTA) ചർച്ചകളുമായി മുന്നോട്ട് പോകുമെന്ന് കാനഡയിലെയും യുണൈറ്റഡ് കിംഗ്ഡത്തിലെയും വ്യാപാര ഉദ്യോഗസ്ഥർ വ്യാഴാഴ്ച അറിയിച്ചു.
ഇന്റർനാഷണൽ ട്രേഡ്, കയറ്റുമതി പ്രോത്സാഹനം, ചെറുകിട ബിസിനസ്, സാമ്പത്തിക വികസനം,എന്നിവ കൂടുതൽ ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും ഒരു സുസ്ഥിര കരാർ പിന്തുടരാൻ സമ്മതിച്ചു.നമ്മുടെ കാലാവസ്ഥാ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും, വിതരണ ശൃംഖല ശക്തിപ്പെടുത്തുവാനും ഡിജിറ്റൽ വ്യാപാരത്തിൽ നിന്ന് പ്രയോജനം നേടിക്കൊണ്ട് ബിസിനസുകളെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക എന്നതാണ് കരാറിന്റെ അടിസ്ഥാന ലക്ഷ്യം.
ആദ്യഘട്ട ചർച്ചകൾ 2022 മാർച്ച് 28-ന് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. 2021 ലെ വസന്തകാലത്ത് പൊതു കൺസൾട്ടേഷനുകളിൽ, യുണൈറ്റഡ് കിംഗ്ഡവുമായുള്ള ഒരു സ്വതന്ത്ര വ്യാപാര കരാറിന് കാനഡക്കാർ ശക്തമായ പിന്തുണ അറിയിച്ചു.