ലോസ്ആഞ്ചലസ് : അമേരിക്കയിലെ മൊണ്ടാനയിൽ കരടിയുടെ ആക്രമണത്തിൽ ഹൈക്കർ കൊല്ലപ്പെട്ടു. ക്രെയ്ഗ് ക്ലോറ്റർ എന്ന നാല്പതുകാരനാണ് കൊല്ലപ്പെട്ടതെന്ന് പാർക്ക് കൗണ്ടി ഷെരീഫ് ബ്രാഡ് ബിച്‌ലർ പറഞ്ഞു. ഒരു സുഹൃത്തിനൊപ്പം യെല്ലോസ്റ്റോൺ നാഷണൽ പാർക്കിന് 25 മൈൽ അകലെയുള്ള സിക്സ് മൈൽ ക്രീക്ക് ഏരിയയിൽ ഹൈക്കിംഗിനെത്തിയതായിരുന്നു ക്രെയ്ഗ്. എന്നാൽ ഹൈക്കിംഗിനിടെ ഇരുവരും രണ്ട് വഴിയ്ക്ക് പോവുകയായിരുന്നു. രാത്രിയായിട്ടും ക്രെയ്ഗിനെ കാണാനില്ലെന്ന് കണ്ടതോടെ സുഹൃത്ത് പൊലീസിന് പരാതി നൽകി. വെള്ളിയാഴ്ചയാണ് ക്രെയ്ഗിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ഇതിന് മുമ്പും കരടിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.
Updated:
കരടിയുടെ ആക്രമണം: ഹൈക്കർക്ക് ദാരുണാന്ത്യം
Advertisement
Stay Connected
Must Read
Related News
