വിദേശികള്‍ക്ക് ഒന്റാരിയോയില്‍ വീടുകള്‍ വാങ്ങിക്കണമെങ്കിൽ ഇനി കൂടുതൽ നികുതി നൽകേണ്ടിവരും . ചൊവാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് നോണ്‍-റെസിഡന്റ് സ്‌പെക്യുലേഷന്‍ ടാക്‌സ് 15 ല്‍ നിന്നും 20 സെന്റാക്കിയ തീരുമാനം അറിയിച്ചത്. ഒൻ്റാരിയോയിൽ മുഴുവനും പുതിയ നികുതി നയം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുമ്പ് ദക്ഷിണ ഒൻ്റാരിയോയിലെ ഗ്രേറ്റര്‍ ഗോള്‍ഡന്‍ ഹോഴ്‌സ്ഷൂ റീജിയണില്‍ നിന്ന് വാങ്ങുന്ന വീടുകൾക്ക് മാത്രമായിരുന്നു ഇത് ബാധകമായിരുന്നത്.
തദ്ദേശിയരായ കുടുംബങ്ങള്‍ക്കും വീടുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചെലവ് കുറയ്ക്കാനും സപ്ലൈ വര്‍ധിപ്പിക്കാനുമാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ധനകാര്യ മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2017 ല്‍ മുന്‍ പ്രീമിയര്‍ കാത്‌ലീന്‍ വെയ്‌നിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് നോണ്‍-റെസിഡന്റ് ഹോം ബയേഴ്‌സിനുള്ള നികുതി ആദ്യമായി ഏര്‍പ്പെടുത്തിയത്. ഫെബ്രുവരിയില്‍ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ ഒരു വീടിന്റെ ശരാശരി വില 1.3 മില്യണ്‍ വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്.
Updated:
വിദേശികള്‍ക്ക് ഇരുട്ടടി ; നികുതി വര്‍ധിപ്പിച്ച് ഒന്റാരിയോ
Advertisement
Stay Connected
Must Read
Related News
