ടൊറന്റോ കാത്തലിക് എലിമെന്ററി അധ്യാപകരെ പ്രതിനിധീകരിക്കുന്ന യൂണിയൻ ടൊറന്റോ കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡുമായി (TCDSB) ഒരു താൽക്കാലിക കരാറിൽ എത്തി. ടൊറന്റോ എലിമെന്ററി കാത്തലിക് ടീച്ചേഴ്‌സ് (TECT) ശനിയാഴ്ചയാണ് കരാർ പ്രഖ്യാപിച്ചത്. ധാരണയോടെ, തങ്ങളുടെ വർക്ക് ടു റൂൾ കാമ്പയിൻ താൽക്കാലികമായി നിർത്തിവച്ചതായി യൂണിയൻ അറിയിച്ചു.
“ഈ വെല്ലുവിളി നിറഞ്ഞ കാമ്പയിനിൽ അംഗങ്ങൾ നൽകിയ പിന്തുണയ്ക്കും സഹകരങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ കരാർ ഞങ്ങളുടെ അംഗങ്ങൾക്ക് പഠിപ്പിക്കുന്നതിനാവശ്യമായ ക്ലാസ് റൂം സാഹചര്യങ്ങൾ തുടർന്നും ഉണ്ടെന്ന് ഉറപ്പാക്കും, അത് ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് മികച്ച പഠന അന്തരീക്ഷം മികച്ച രീതിയിൽ ഉറപ്പാക്കും, ”TECT പ്രസിഡന്റ് ജൂലി അൽതോമേർ-ഡി നൻസിയോ പ്രസ്താവനയിൽ പറഞ്ഞു. 2019 ആഗസ്റ്റ് 31 മുതൽ അധ്യാപകർ കരാർ ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. ഇതിനോടനുബന്ധിച്ച് 2021 ഫെബ്രുവരിയിൽ യൂണിയനും TCDSB യും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചെങ്കിലും മാസങ്ങൾക്കുശേഷം ഇത് വർക്ക് ടു റൂൾ കാമ്പെയ്‌ൻ ആരംഭിക്കാൻ കാരണമായി. ഇതിന്റെ പരിഹാരമായാണ് പുതിയ കരാർ.