കാനഡയുടെ അൽഫോൺസൊ ഡേവിസിനെ 2021ലെ കോൺകാഫ് പ്ലെയർ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു.
1986ന് ശേഷം ആദ്യമായി ലോകകപ്പ് യോഗ്യത നേടിയ കാനഡയുടെ മുന്നേറ്റത്തിൽ നിർണായക പങ്കാണ് ബയേണിന്റെ യുവതാരം കൂടിയായ ഡേവിസ് വഹിച്ചത്. ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളിൽ കാനഡയ്ക്കായി അഞ്ച് ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയ താരത്തിനു അർഹിച്ച പ്രതിഫലമായി കോൺകാഫ് പ്ലെയർ ഓഫ് ദി ഇയർ തിരഞ്ഞെടുപ്പ്.