കിച്ചണർ : നോർത്ത് പെർത്തിൽ മേയർ സ്ഥാനത്തേക്ക് മലയാളിയായ ജൂലിയൻ ജോർജ് മത്സരിക്കുന്നു. തെരഞ്ഞെടുപ്പിൽ എല്ലാ അഭ്യുദയകാംക്ഷികളുടെയും പിന്തുണയും പ്രാർത്ഥനയും ആശംസകളും അഭ്യർത്ഥിക്കുന്നതായി ജൂലിയൻ പറഞ്ഞു.
രണ്ട് പേരാണ് മേയർ സ്ഥാനത്തേയ്ക്കുള്ള മത്സര രംഗത്ത് ഉള്ളത്. ഇപ്പോഴത്തെ മേയർ ടോഡ് കാസെൻബെർഗാണ് ജൂലിയന്‍ എതിരായി മത്സരിക്കുന്നത്. 2018 ഇലക്ഷനിൽ 836 വോട്ടിന് ടോഡ് വിജയിച്ചിരുന്നു.
ഒൻ്റാരിയോ റീജിയൻ യുണൈറ്റഡ് മലയാളി അസോസിയേഷൻ (ഒരുമ) പ്രസിഡൻ്റാണ് ജൂലിയൻ ജോർജ്.
