ഒട്ടാവ : ഒട്ടാവ സൗത്ത് ഈസ്റ്റ് എൻഡിൽ വയ റെയിൽ ട്രെയിൻ ഒരു പിക്കപ്പ് ട്രക്കിൽ ഇടിച്ച് ട്രാക്കിലൂടെ 1,500 മീറ്റർ വലിച്ചിഴച്ചതായി ഒട്ടാവ ഫയർ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഒട്ടാവ ഫയർ അറിയിച്ചു.
തിങ്കളാഴ്ച. രാത്രി 7:15 ഓടെ പൈപ്പർവില്ലെ റോഡിനും ബൗണ്ടറി റോഡിനും സമീപമുള്ള ഒരു റെയിൽ ക്രോസിംഗിലാണ് അപകടം ഉണ്ടായതെന്ന് എമർജൻസി ജീവനക്കാർ അറിയിച്ചു. ട്രെയിനിൽ ഇടിച്ചതിനെത്തുടർന്ന് പിക്കപ്പ് ട്രക്ക് ഏകദേശം 1,500 മീറ്ററോളം വലിച്ചിഴച്ചതായി ഒട്ടാവ ഫയർ പറഞ്ഞു. ട്രക്ക് ഡ്രൈവർക്ക് പരിക്കേറ്റിട്ടില്ലെന്നും ഒട്ടാവ ഫയർ അറിയിച്ചു.

ട്രെയിനിലുണ്ടായിരുന്ന 117 യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
