Saturday, May 16, 2026

ഇൻ്റർനാഷണലി എഡ്യുക്കേറ്റഡ് നഴ്സുമാരെ താത്കാലികമായി രജിസ്റ്റർ ചെയ്യാൻ അനുമതി നൽകി ആരോഗ്യമന്ത്രി സിൽവിയ ജോൺസ്

Health Minister Sylvia Jones has given permission to temporarily register international nurses

ടൊറൻ്റോ : ഒന്റാരിയോ നഴ്‌സിംഗ് കോളേജിന് അന്താരാഷ്‌ട്ര നഴ്‌സുമാരെ താൽക്കാലികമായി രജിസ്റ്റർ ചെയ്യാനും രജിസ്‌ട്രേഷൻ സമയത്ത് പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുമെന്നും ആരോഗ്യമന്ത്രി സിൽവിയ ജോൺസ്. ആരോഗ്യ സംവിധാനത്തെ സുസ്ഥിരമാക്കാൻ ലക്ഷ്യമിട്ടുള്ള മാറ്റം ഉടനടി പ്രാബല്യത്തിൽ വരുമെന്നും മന്ത്രി അറിയിച്ചു.

പ്രവിശ്യയിലെ നഴ്‌സുമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് കരട് ചട്ടങ്ങൾ തയ്യാറാക്കാൻ ഒന്റാറിയോയിലെ നഴ്‌സസ് കോളേജിന് അംഗീകാരം നൽകിയതായും മന്ത്രി സിൽവിയ ജോൺസ് അറിയിച്ചു. നിയമം പ്രാബല്യത്തിൽ വരുന്നതോടെ റിട്ടയർ ചെയ്തതും പ്രാക്ടീസ് ചെയ്യാത്തതുമായ നഴ്സുമാരെയും നഴ്സിംഗ് ഫീൽഡിലേക്ക് മടങ്ങാൻ അനുവദിക്കുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രവിശ്യയിൽ കൂടുതൽ ഡോക്ടർമാരെ ജോലി ചെയ്യുന്നതിനായി മറ്റ് പ്രവിശ്യകളിലും പ്രദേശങ്ങളിലും ലൈസൻസുള്ള ഫിസിഷ്യൻമാർക്ക് ഒന്റാരിയോയിൽ ജോലി ചെയ്യുന്നതിന് മൂന്ന് മാസത്തെ രജിസ്ട്രേഷൻ നൽകുമെന്നും മന്ത്രി സിൽവിയ ജോൺസ് പ്രഖ്യാപിച്ചു.

രജിസ്ട്രേഷൻ തീരുമാനങ്ങൾ എടുക്കുന്നതിന് ആരോഗ്യ റെഗുലേറ്ററി കോളേജുകൾക്ക് സമയപരിധി ഏർപ്പെടുത്തുകയും രജിസ്ട്രേഷനായി കനേഡിയൻ വർക്ക് എക്സ്പീരിയൻസ് ആവശ്യപ്പെടുന്നതിൽ നിന്ന് അവരെ വിലക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!