Monday, July 13, 2026

ഇടിയൻ പോലീസിനെ ഇനിയും സഹിക്കണോ? മനോഹരൻ കേസിൽ പ്രതികരിച്ച് ഗൗളി മച്ചാന്മാർ

Do you still have to put up with the Idian police? Gowli Machanmar reacts to the Manoharan case

കാൾഗറി : തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം സ്വദേശി മനോഹരന്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മൈനസ് തേർട്ടി എന്റർടൈൻമെന്റ് ഗൗളി 2.0 ടീം. ഇത്തരം പോലീസ് ഉദ്യോഗസ്ഥർ നാടിന് ആവിശ്യമുണ്ടോ എന്നും ഇതുപോലെ ഉള്ള സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ ഇവരെ പോലെ ഉള്ള പൊലീസുകാർക്കെതിരെ നിയമപരമായി ശിക്ഷ നൽകണമെന്നും ഗൗളി മച്ചാന്മാർ പറയുന്നു.

ഇരുമ്പനം കര്‍ഷക കോളനി ഭാഗത്തുവച്ചാണ് നിര്‍മാണത്തൊഴിലാളിയായ മനോഹരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുചക്രവാഹനം ഓടിച്ചുവന്ന മനോഹരനെ പൊലീസ് കൈ കാണിച്ചു നിർത്തി. പൊലീസ് കൈ കാണിച്ച സ്ഥലത്തുനിന്നും കുറച്ചു ദൂരം മാറിയാണ് മനോഹരൻ വാഹനം നിർത്തിയത്. ഇത് ചോദ്യം ചെയ്ത് ഹിൽ പാലസ് പോലീസ് മനോഹരന്റെ മുഖത്തടിച്ചതായി ദൃക്സാക്ഷി പറയുന്നു. പോലീസ് നടത്തിയ പരിശോധനയിൽ മനോഹരൻ മദ്യപിച്ചിട്ടില്ലെന്ന് അറിഞ്ഞിട്ടും കസ്റ്റയിൽ എടുത്തു. സ്റ്റേഷനിൽ എത്തിച്ച മനോഹരൻ രാത്രി 9 മണിയോടെ കുഴഞ്ഞുവീണു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ഹിൽപാലസ് എസ് ഐ ജിമ്മി ജോസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പൊലീസ് നടപടിയില്‍ വീഴ്ചയുണ്ടായെന്ന പ്രാഥമിക റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കസ്റ്റഡി മരണം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എ സി പിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമർ നിർദ്ദേശം നൽകിയിട്ടുണ്ട്. മനോഹരന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു. കൊച്ചി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

ബിനു തോമസ് പത്തായത്തിങ്കൽ, പ്രിൻസ് ശശിധരൻ, ബിനോയ്‌ ജോസഫ്, ഹരി അയ്യർ, വിനീഷ് ജോസഫ്, ഹരീഷ് ബാലകൃഷ്ണൻ, ബിനേഷ് ജോസഫ്, മോൻസി എബ്രഹാം മറ്റത്തിൽ, ദിപിൻ തോമസ്, ജോർജ് പി. തങ്കച്ചൻ എന്നിവരാണ് അഭിനേതാക്കളായി എത്തുന്ന മൈനസ് തേർട്ടി എന്റർടൈൻമെന്റ്മെന്റെ ഗൗളി 2.0 ടീം വീഡിയോ സംവിധാനം നിർവ്വഹിക്കുന്നത് ബിനു തോമസ് പത്തായത്തിങ്കൽ ആണ്. ഡി ഒ പി പ്രിൻസ് ശശിധരനും സ്ക്രിപ്റ്റ് ജെറിൻ ചിറമ്മൽ ജോർജ്ജുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!