Sunday, May 10, 2026

കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി ജനങ്ങൾ

കാട്ടാനാശല്യത്തിൽ പൊറുതിമുട്ടി ജനങ്ങൾ,തുടർച്ചയായ കാട്ടാന ആക്രമണങ്ങൾ പതിവായിട്ടും വനം വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാർ പാലക്കാട്‌ വാളയാർ ഫോറെസ്റ്റ് റേഞ്ച് ഓഫീസ് ഉപരോധിച്ചു. ഡിഎഫ്ഓയുടെ വാഹനം നടുറോഡിൽ നാട്ടുകാർ തടഞ്ഞിട്ടു. തുടർന്ന് നടത്തിയ ചർച്ചയിൽ ആനശല്യം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നിലമ്പുർ പത്തിപ്പാറയിലും തൃശൂർ വാഴനിയിലും ജനവാസ മേഖലകളിൽ കാട്ടാന ഇറങ്ങി.

ഒന്നും രണ്ടും ഒന്നുമല്ല പത്തും പതിനഞ്ചും മുതൽ 30 ആനകൾ വരെയാണ് മലമ്പുഴ മേഖലയിൽ സ്ഥിരമായി എത്തുന്നത്.കാട്ടാനാ ശല്ല്യം രൂക്ഷമായിട്ടും നടപടിയുണ്ടാകാത്തത്തിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ രംഗത്തെത്തിയത്. ഒരു മണിക്കൂറോളം റേഞ്ച് ഓഫീസ് ഉപരോധിച്ച നാട്ടുകാർ പ്രതിഷേധക്കാരുമായി ചർച്ചക്കെത്തിയ ഡിഎഎഫ് ഓയെ റോഡിൽ തടഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. നിലമ്പുർ പതിപ്പാറയിലും തൃശൂർ വാഴനിയിലും ജനവാസമേഖലകളിൽ കാട്ടാനായിറങ്ങി. നിലമ്പുർ കരുളായി ഭാഗത്ത് നിന്നുമാണ് പത്തിപ്പാറ പമ്പ് ഹൗസിനു സമീപത്തേക്ക് കാട്ടനാക്കൂട്ടം എത്തിയത്.തൃശൂർ വാഴാനി സ്വദേശി ആനന്ദന്റെ വീട്ടിലെത്തിയ ആനയെ വനപലകർ പടക്കം പൊട്ടിച്ച് കാട് കയറ്റുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!