Monday, July 13, 2026

ബിസി കാട്ടുതീ; സോറന്റോ പ്രദേശങ്ങളില്‍ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ അലേര്‍ട്ടുകളായി

B.C. wildfires: Evacuation order downgraded for part of Sorrento

സോറന്റോയിലെ 14 പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിക്കള്‍ ഉത്തരവുകള്‍ അലേര്‍ട്ടിലേക്ക് മാറ്റി. ബുഷ് ക്രീക്ക് ഈസ്റ്റ് കാട്ടുതീ ഇപ്പോഴും നിയന്ത്രണാതീതമാണെങ്കിലും അതിന്റെ വ്യാപ്തി വര്‍ധിക്കാത്ത സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ് കുറച്ച് ദിവസങ്ങളയി കാട്ടുതീ 43,000 ഹെക്ടറിനുളളില്‍ തന്നെ കത്തുകയാണ്.

താമസക്കാര്‍ക്ക് വേണമെങ്കില്‍ വീടുകളിലേക്ക് മടങ്ങാമെന്നും എന്നാല്‍ പെട്ട്‌നൊരറിയിപ്പുണ്ടായാല്‍ വീണ്ടും ഒഴിയാന്‍ തയ്യാറാകണമെന്നും റീജിയണല്‍ ഡിസ്ട്രിക്റ്റ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ചിലപ്പോള്‍ വീണ്ടും അലേര്‍ട്ടില്‍ നിന്ന് ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ടെന്ന് സിഎസ്ആര്‍ഡി അഭിപ്രായപ്പെട്ടു. കൊളംബിയ ഷുസ്വാപ്പ് റീജിയണല്‍ ഡിസ്ട്രിക്ട് ആഗസ്ത് 30-നാണ് ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!