ടൊറൻ്റോ : പൂവണ്ണുംമൂട്ടിൽ എം പി തോമസ് (കുഞ്ഞുമോൻ – 79) നിര്യാതനായി. പൊതുദർശനം നാളെ ഒക്ടോബർ 19 വ്യാഴാഴ്ച വൈകിട്ട് നാലു മണി മുതൽ എട്ട് മണി വരെ മെഡോവെൽ സെമിത്തേരി (7732 മാവിസ് റോഡ്, ബ്രാംപ്ടൺ, ഒന്റാരിയോ)യിൽ നടക്കും. ബ്രാംപ്ടൺ മലയാളി സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനത്തിന്റെ അമ്മാവനാണ് എം പി തോമസ്. ഭാര്യ : പ്രക്കാനം നൂറനാക്കുഴിയിൽ പരേതയായ പൊന്നമ്മ. മക്കൾ : മേഴ്സി തോമസ്, മാത്യു തോമസ്. മരുമകൻ : കോന്നി അയ്യംകോവിക്കൽ സന്തോഷ് തോമസ്.
സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 21 ശനിയാഴ്ച്ച സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ടൊറൻ്റോ (6890 പ്രൊഫഷണൽ Ct, മിസ്സിസ്സാഗ)യിലായിരിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് മെഡോവെൽ സെമിത്തേരിയിൽ (7732 മേവിസ് റോഡ്, ബ്രാംപ്ടൺ, ഒന്റാരിയോ) സംസ്കാരം നടക്കും.
