Tuesday, April 28, 2026

260-ലധികം കനേഡിയൻ പൗരൻമാർക്ക് ഗാസയിൽ നിന്ന് പുറത്തുകടക്കാൻ അനുമതി

More than 260 Canadians, permanent residents, and families cleared for Gaza exit

ഗാസയിൽ നിന്ന് പുറത്തുകടക്കാൻ 266 കനേഡിയൻ പൗരന്മാർക്ക് കൂടി അനുമതി. ഒഴിപ്പിക്കുന്ന വിദേശ പാസ്‌പോർട്ട് ഉടമകളുടെ പട്ടികയിൽ ഏകദേശം 266 കനേഡിയൻ പൗരന്മാരും സ്ഥിര താമസക്കാരും അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെട്ടതായി റിപ്പോർട്ട്. രാവിലെ മുതൽ യുദ്ധമുഖത്ത് നിന്ന് പരമാവധി ആളുകളെ ഒഴിപ്പിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഈജിപ്തിലേക്കുള്ള റഫ അതിർത്തിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. കാനഡയുമായി ബന്ധമുള്ള 32 പേരെ വ്യാഴാഴ്ച ​ഗാസ മുനമ്പിൽ നിന്ന് അതിർത്തി വിടാൻ സഹായിച്ചതായി അധികൃതർ അറിയിച്ചു.

സുരക്ഷ സാഹചര്യം കണക്കിലെടുത്ത് ബുധനാഴ്ച കനേഡിയൻ പൗരൻമാർക്ക് അതിർത്തി കടക്കാൻ സാധിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നേരത്തെ അറിയിച്ചിരുന്നു. ഏറ്റവും പുതിയ അപ്‌ഡേറ്റിനെക്കുറിച്ച് ഗ്ലോബൽ അഫയേഴ്‌സ് കാനഡ ഇതുവരെ പ്രതികരിച്ചിട്ടില്ല, എന്നാൽ വ്യാഴാഴ്ച അവസാനത്തോടെ, 550 പേരെ കൂടി പ്രദേശം വിടാൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

യുദ്ധമുഖത്തെ ഇടവേളകളിൽ അവിടെ കുടുങ്ങിയിരിക്കുന്ന വിദേശ പൗരന്മാരെ തിരിച്ച് നാട്ടിലേക്ക് എത്തിക്കാനും, അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനായും സഹായിക്കുന്നതായി കനേഡിയൻ ഉദ്യോഗസ്ഥർ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!