ഓട്ടവ : രാജ്യതലസ്ഥാനത്ത് ഇൻഫ്ലുവൻസ, കോവിഡ്, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) രോഗബാധിതരുടെ എണ്ണം ഉയരുന്നതായി ഓട്ടവ പബ്ലിക് ഹെൽത്ത് റിപ്പോർട്ട്. ഇതിൽ തന്നെ കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
തലസ്ഥാനത്ത് ഇൻഫ്ലുവൻസ, കോവിഡ്, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് ബാധിതരായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഉയരാൻ തുടങ്ങിയെന്ന് ഓട്ടവ ആരോഗ്യ മെഡിക്കൽ ഓഫീസർ ഡോ. വെരാ എച്ചസ് പറയുന്നു. ജനങ്ങൾ കാലോചിതമായി തങ്ങളുടെ വാക്‌സിൻ സ്വീകരിക്കണമെന്നും ഡോ. വെരാ എച്ചസ് നിർദ്ദേശിച്ചു.

കഴിഞ്ഞ ആഴ്ചയിൽ 285 പുതിയ കോവിഡ് അണുബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ കോവിഡ് ബാധിച്ച് ആറ് മരണങ്ങളും ഉണ്ടായതായി ഓട്ടവ പബ്ലിക് ഹെൽത്തിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. 22 പേർക്ക് പനി ബാധിച്ചപ്പോൾ 92 പേർക്ക് റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് അണുബാധയും റിപ്പോർട്ട് ചെയ്തു.
കോവിഡ് രോഗികളുടെ വർധനയ്‌ക്കൊപ്പം ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണവും ഉയരുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നതായി ഹെൽത്ത് ഏജൻസി പറയുന്നു. നവംബർ പകുതിയോടെ 1,800 ലധികം ആളുകൾക്ക് ഇൻഫ്ലുവൻസ അണുബാധ റിപ്പോർട്ട് ചെയ്തതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ പറയുന്നു. അതിൽ ഭൂരിഭാഗവും ഇൻഫ്ലുവൻസ എ ആണ്.

കഴിഞ്ഞ വർഷം, ഡിസംബറിന്റെ മധ്യത്തോടെ ഫ്ലൂ സീസൺ ഈ വർഷം നേരത്തെ ആരംഭിച്ചതായി സാംക്രമിക രോഗ വിദഗ്ധൻ ഡോ. ഐസക് ബൊഗോച്ച് പറയുന്നു.
