ടൊറന്റോയില്‍ ഏകദേശം 14 മില്യണ്‍ ഡോളറിന് വില്‍ക്കാന്‍ വെച്ചിരുന്ന വീട് നാല് പേര്‍ ചേര്‍ന്ന് തീയിട്ടതാണെന്ന് പൊലീസ്. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. യോര്‍ക്ക് മില്‍സ് റോഡിനും ബേവ്യൂ അവന്യൂവിനു സമീപമുള്ള 27 ഡെംപ്സി ക്രെസിലെ മൂന്ന് നില വീടിനാണ് ഇവര്‍ തീവെച്ചത്. ഒക്ടോബര്‍ മുതല്‍ വിപണിയിലുളള ഈ വീട് നിലവില്‍ 13.8 മില്യണ്‍ ഡോളറിന് വിപണിയില്‍ വില്‍പ്പനയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
പൊലീസ് അന്വേഷണത്തില്‍ കടുംനിറമുള്ള മെഴ്സിഡസ് സെഡാനില്‍ നാല് പേര്‍ വീട്ടിലെത്തിയതായി കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. എല്ലാവരും ഇരുണ്ട നിറത്തിലുള്ള ഹൂഡികള്‍, മുഖം മൂടികള്‍, കയ്യുറകള്‍, ഇരുണ്ട പാന്റ്സ്, ഇരുണ്ട പാദരക്ഷകള്‍ എന്നിവ ധരിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ കൈവശം ചുവന്ന ജെറി ക്യാനുകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

വീടിന്റെ പുറകിലേക്ക് പോയ ഇവര്‍ വീടിന് തീ കൊളുത്തിയ ശേഷം
കാറിലേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് കാര്‍ അജ്ഞാത ദിശയിലേക്ക് പോയതായി പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസുമായോ ക്രൈം സ്റ്റോപ്പറുമായോ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
