Thursday, June 25, 2026

ദക്ഷിണ കൊറിയയെ ഞങ്ങളോടൊപ്പം ചേര്‍ക്കും: ഉത്തരകൊറിയന്‍ ഏകാധിപതി

ദക്ഷിണ കൊറിയയെ ഉന്മൂലനം ചെയ്ത് തങ്ങളോടൊപ്പം ചേര്‍ക്കുമെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ദക്ഷിണ കൊറിയയുമായി നയതന്ത്ര ബന്ധം പുലര്‍ത്താന്‍ താല്പര്യമില്ലെന്നും ശത്രുവായി കാണുമെന്നും കിം ജോങ് പറഞ്ഞു. സമാധാനപരമായുള്ള ഏകീകരണം നടപ്പിലാകില്ലെന്ന് മനസിലായതോടെയാണ് കിം ജോങ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സമീപ കാലങ്ങളില്‍ കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കിം ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

വ്യാഴാഴ്ച ഉത്തരകൊറിയയുടെ സൈനിക സ്ഥാപക ദിനത്തില്‍ പ്രതിരോധ മന്ത്രാലയം സന്ദര്‍ശിച്ച വേളയിലാണ് ഇക്കാര്യങ്ങള്‍ കിം പറഞ്ഞത്. ദക്ഷിണ കൊറിയയിലെ സര്‍ക്കാര്‍ ഉത്തര കൊറിയയെ തകര്‍ക്കാന്‍ ശ്രമിച്ചു. അതിനാല്‍ ദക്ഷിണ കൊറിയയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിക്കണമെന്നാണ് കിം ആഹ്വാനം ചെയ്തത്. മകള്‍ കിം ജുഎയ്ക്ക് ഒപ്പമാണ് കിം ജോങ് ഉന്‍ പ്രതിരോധ മന്ത്രാലയത്തില്‍ എത്തിയത്.

കിമ്മിന്റെ ആഹ്വാനം ചര്‍ച്ചയായതോടെ വിഷയത്തില്‍ ദക്ഷിണ കൊറിയയും പ്രതികരിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദക്ഷിണ കൊറിയക്കെതിരെ ഉത്തര കൊറിയ പ്രകോപനങ്ങള്‍ അഴിച്ചുവിടുന്നത് പതിവ് കാഴ്ചയാണെന്നും ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ പറഞ്ഞു. ദക്ഷിണ കൊറിയയുമായുള്ള സമാധാനപരമായ ഏകീകരണം എന്ന ദീര്‍ഘകാല ലക്ഷ്യം ഉത്തരകൊറിയ ഉപേക്ഷിക്കുകയാണെന്ന് കിം ആഴ്ചകള്‍ക്ക് മുമ്പാണ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. അതിന് പിന്നാലെയാണ് ദക്ഷിണ കൊറിയയെ ഉത്തര കൊറിയക്കൊപ്പം ലയിപ്പിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!