ടൊറൻ്റോ : വിറ്റ്ബി സെൻട്രൽ ലൈബ്രറിയിൽ വിദ്വേഷ ചിഹ്നങ്ങൾ കണ്ടെത്തി. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് ബ്രോക്ക് സ്ട്രീറ്റിന് സമീപമുള്ള ഡണ്ടാസ് സ്ട്രീറ്റിലെ വിറ്റ്ബി സെൻട്രൽ ലൈബ്രറിയുടെ ഭിത്തിയിൽ സ്വസ്തിക ചിഹ്നം പെയിൻ്റ് ചെയ്ത നിലയിൽ കണ്ടെത്തിയതെന്ന് ദുർഹം പൊലീസ് പറയുന്നു.

ജനുവരി 10, 28 തീയതികളിൽ ലൈബ്രറിയിലെ ബാത്ത്റൂമിൻ്റെ ഭിത്തിയിൽ സ്വസ്തിക ചിഹ്നം കണ്ടെത്തിയിരുന്നു. ഈ രണ്ടു സംഭവങ്ങളെക്കുറിച്ചുള്ള വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതായി അധികൃതർ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു. ഈ സംഭവങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ദുർഹം പൊലീസ് അഭ്യർത്ഥിച്ചു.