Thursday, May 14, 2026

കുട്ടികൾക്കെതിരെ അതിക്രമം: ക്ലാരിംഗ്ടണിൽ യുവാവിനെതിരെ കൂടുതൽ കുറ്റം ചുമത്തി

ഓട്ടവ : ക്ലാരിംഗ്ടണിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് വിതരണം ചെയ്ത കേസിൽ യുവാവിനെതിരെ കേസ്. 30 വയസ്സുള്ള ക്രിസ്റ്റഫർ ജാക്‌സണെതിരെയാണ് പൊലീസ് കേസെടുത്തത്. അന്വേഷണത്തിൽ ഇയാൾക്കെതിരെ തെളിവ് ലഭിച്ചതിനെത്തുടർന്നാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചതുൾപ്പെടെയുള്ള അധിക കുറ്റങ്ങൾ യുവാവിനെതിരെ ചുമത്തിയത്.

സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ 2024 ഓഗസ്റ്റ് 30-ന് പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് പൊലീസ് ടെലിഗ്രാമിൽ C Ja, Nomey6969 എന്നീ പേരുകൾ ഉപയോഗിച്ച് ക്രിസ്റ്റഫർ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് പങ്കിടുന്നതായി കണ്ടെത്തുകയായിരുന്നു. ലൈംഗികാതിക്രമം, ലൈംഗിക ഇടപെടൽ, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിക്കൽ, ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇനിയും ഇരകൾ ഉണ്ടാകാമെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!