ഓട്ടവ : പവർ സ്റ്റിയറിങ്ങിലെ തകരാറിനെ തുടർന്ന് കാനഡയിൽ വിറ്റ ആയിരക്കണക്കിന്
ടെസ്‌ല വാഹനങ്ങൾ തിരിച്ചുവിളിച്ചു. 2023 മോഡൽ 3, മോഡൽ Y 38,601 വാഹനങ്ങളാണ് തിരിച്ചുവിളിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

പ്രിൻ്റഡ് സർക്യൂട്ട് ബോർഡിലെ മോട്ടോർ ഡ്രൈവ് ഘടകങ്ങളിൽ സമ്മർദ്ദം ചെലുത്തിയേക്കാവുന്ന ഇലക്ട്രോണിക് പവർ അസിസ്റ്റഡ് സ്റ്റിയറിംഗ് സിസ്റ്റത്തിലെ അമിത വോൾട്ടേജ് തകരാറാണ് പ്രശ്നത്തിന് കാരണം. വാഹനം നിർത്തുമ്പോൾ മാത്രമേ പ്രശ്നം ഉണ്ടാകൂ എന്നും മുന്നറിയിപ്പിൽ പറയുന്നു. പവർ സ്റ്റിയറിങ്ങിലെ തകരാർ ഡ്രൈവിങ് കൂടുതൽ ബുദ്ധിമുട്ട് ഉള്ളതാക്കുകയും അപകടസാധ്യത വർധിപ്പിക്കുമെന്നും ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. ഓവർ-ദി-എയർ (OTA) സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്ന് കമ്പനി പറയുന്നു. 2025 ജനുവരി വരെ, യുഎസിലെ 99 ശതമാനം വാഹനങ്ങൾക്കും ഇതിനകം അപ്‌ഡേറ്റ് ലഭിച്ചിരുന്നു. എന്നാൽ കാനഡയിൽ എത്ര വാഹനങ്ങൾക്ക് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ലഭിച്ചുവെന്ന് വ്യക്തമല്ല.