വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയുടെ നോർത്ത് ഷോറിൽ കനത്ത മഴയും കാറ്റും ചൂടുള്ള താപനിലയും നേരിടുന്നതിനാൽ പ്രദേശത്തുടനീളം അപകടകരമായ ഹിമപാതത്തിന് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ്. മെട്രോ വൻകൂവറിൻ്റെ വടക്കും കിഴക്കുമുള്ള പർവതപ്രദേശങ്ങളിൽ ഭൂരിഭാഗവും ഉയർന്ന അപകടസാധ്യതയുണ്ടെന്ന് അവലാഞ്ച് കാനഡ അറിയിച്ചു.

പ്രകൃതിദത്തമായ ഹിമപാതങ്ങൾക്കും മനുഷ്യപ്രേരിത ഹിമപാതത്തിനും സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പിൽ പറയുന്നു. വൻകൂവർ ദ്വീപിൻ്റെ ചില ഭാഗങ്ങൾ, വെസ്റ്റ് കൂറ്റെനൈ മേഖല, കിറ്റിമാറ്റ് മുതൽ ടെറസ് വരെയുള്ള വടക്കൻ തീരത്തിൻ്റെ ചില ഭാഗങ്ങളിലും ഉയർന്ന ഹിമപാത അപകട സാധ്യത നിലനിൽക്കുന്നു. മെട്രോ വൻകൂവറിൻ്റെ നോർത്ത് ഷോർ, ഹൗ സൗണ്ട് എന്നിവിടങ്ങളിലും ഹിമപാത സാധ്യത നിലനിൽക്കുന്നു.