Sunday, May 3, 2026

”യുഎസിനെ നേരിടാൻ കാനഡയുടെ പക്കൽ എന്ത് തന്ത്രമാണുള്ളത്”?; കാർണിക്കെതിരെ ആഞ്ഞടിച്ച് പിയേർ പൊളിയേവ്

ഓട്ടവ: വ്യാപാര ചർച്ചകളിൽ അമേരിക്കയ്ക്ക് മേൽ കാനഡയ്ക്ക് എന്ത് ‘സ്വാധീനമാണ്’ ഉള്ളതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കണമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവ്. കാനഡ-അമേരിക്ക-മെക്സിക്കോ വ്യാപാര കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. കാനഡയുടെ ഊർജ്ജ മേഖലയും നിർണ്ണായക ധാതുക്കളും ചർച്ചകളിൽ വിലപേശാനുള്ള ആയുധങ്ങളാക്കി മാറ്റുന്നതിനെ പ്രധാനമന്ത്രി മാർക്ക് കാർണി എതിർക്കുമ്പോഴാണ് പൊളിയേവ് തന്റെ നിലപാട് വ്യക്തമാക്കിയത്.

അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി തീരുവകൾ ഒഴിവാക്കാനും വ്യാപാര കരാർ വിജയകരമായി പുതുക്കാനും കാനഡയുടെ പക്കലുള്ള കൃത്യമായ തന്ത്രങ്ങൾ എന്താണെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്ന് പൊളിയേവ് പറഞ്ഞു. എന്നാൽ, ഊർജ്ജ മേഖലയെ ഒരു വിലപേശൽ ഉപാധിയായി കാണുന്നതിന് പകരം ഭാവിയിലെ വലിയ വ്യാപാര അവസരങ്ങളായിട്ടാണ് താൻ കാണുന്നതെന്ന് മാർക്ക് കാർണി പ്രതികരിച്ചു. മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര പങ്കാളിത്തം വർദ്ധിപ്പിക്കാനും ഈ മേഖലകൾ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഊർജ്ജ മേഖലയെ ചർച്ചകളിൽ ഒരു ആയുധമായി ഉപയോഗിക്കരുതെന്ന് അമേരിക്കൻ ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീർ നേരത്തെ കാനഡയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കാനഡയുടെ പ്രകൃതിവിഭവങ്ങളും ഊർജ്ജ ശേഖരവുമാണ് വ്യാപാര ചർച്ചകളിലെ ഏറ്റവും ശക്തമായ കാർഡുകളെന്ന് കാനഡയുടെ നാച്ചുറൽ റിസോഴ്‌സ് മന്ത്രി ടിം ഹോഡ്‌സൺ പ്രസ്താവിച്ചു. ഇതോടെ വ്യാപാര കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കാനഡയിലെ ഭരണ-പ്രതിപക്ഷങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!