ഓട്ടവ : ജോലി വെട്ടിക്കുറയ്ക്കലും നയ ക്രമീകരണങ്ങളും പോലുള്ള വെല്ലുവിളികൾക്കിടയിലും തുടർച്ചയായി രണ്ടാം മാസവും കാനഡയുടെ ഇമിഗ്രേഷൻ ബാക്ക്‌ലോഗ് കുറഞ്ഞതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). പുതിയ ആപ്ലിക്കേഷനുകളും നിലവിലുള്ള ഇൻവെൻ്ററിയും അടക്കം കാനഡയുടെ ഇമിഗ്രേഷൻ ബാക്ക്‌ലോഗിൽ 50,200 കുറവ് ഉണ്ടായതായി ഐആർസിസി റിപ്പോർട്ട് ചെയ്തു. ജനുവരി 31 വരെ 2,076,600 മൊത്തം ആപ്ലിക്കേഷനുകൾ ഇൻവെൻ്ററിയിലുണ്ട്. കഴിഞ്ഞ മാസം ബാക്ക്‌ലോഗ് 64,200 കുറഞ്ഞിരുന്നു. ജനുവരിയിൽ, 33,900 പുതിയ സ്ഥിര താമസക്കാരെ സ്വാഗതം ചെയ്തതായി ഐആർസിസി അറിയിച്ചു. കൂടാതെ, 2024 ഏപ്രിൽ 1 മുതൽ 2025 ജനുവരി 31 വരെ 297,500 പുതിയ പൗരന്മാരെ സ്വാഗതം ചെയ്തു. 66,600 സ്റ്റഡി പെർമിറ്റ് അപേക്ഷകളും 137,600 വർക്ക് പെർമിറ്റ് അപേക്ഷകളും ഇമിഗ്രേഷൻ വകുപ്പ് അന്തിമമാക്കി.
പൗരത്വ, ഇമിഗ്രേഷൻ, താൽക്കാലിക വീസ എന്നിവ പ്രോസ്സസ് ചെയ്യാൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെൻ്റ് നിശ്ചയിച്ചിട്ടുള്ള ശരാശരി സേവന നിലവാരത്തേക്കാൾ കൂടുതൽ സമയം എടുക്കുന്നതിനെയാണ് ഇമിഗ്രേഷൻ ബാക്ക്‌ലോഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

- പൗരത്വ അപേക്ഷകൾ : ഈ വിഭാഗം താരതമ്യേന സ്ഥിരത നിലനിർത്തുന്നതായി ഐആർസിസി റിപ്പോർട്ട് ചെയ്തു. ഡിസംബറിൽ 40,600 എന്നതിൽ നിന്ന് വർധിച്ച് ജനുവരിയിൽ 42,000 അപേക്ഷകൾ ബാക്ക്‌ലോഗിലാണ്. ബാക്ക്‌ലോഗ് ശതമാനം, ഏകദേശം 17.6%.
- സ്ഥിര താമസ അപേക്ഷകൾ : ബാക്ക്‌ലോഗ് ഡിസംബറിലെ 344,700 ൽ നിന്ന് ജനുവരിയിൽ 356,400 ആയി ഉയർന്നു. സേവന നിലവാരത്തിൽ 483,500.
- താൽക്കാലിക റസിഡൻസി അപേക്ഷകൾ : ബാക്ക്‌ലോഗിലെ അപേക്ഷകളുടെ എണ്ണം ഡിസംബറിലെ 557,000 ൽ നിന്ന് ജനുവരിയിൽ 493,700 ആയി കുറഞ്ഞു, ഈ വിഭാഗത്തിൽ 504,400 അപേക്ഷകളാണ് പ്രോസ്സസ് ചെയ്യാനുള്ളത്. ഇത് മെച്ചപ്പെട്ട പ്രോസസ്സിങ്ങിനെ പ്രതിഫലിപ്പിക്കുന്നു.