ടൊറൻ്റോ : നഗരത്തിലെ ലിറ്റിൽ ഇറ്റലിയിൽ കെട്ടിടത്തിൽ തീപിടിച്ച് ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ പത്തരയോടെ കോളേജ് സ്ട്രീറ്റിലെ മാനിങ് അവന്യൂവിലുള്ള മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിൽ നിന്നും മൂന്ന് പേരെ രക്ഷപ്പെടുത്തിയതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റു രണ്ടുപേരെയും മുൻകരുതലെന്ന നിലയിൽ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്ന് രണ്ട് പൂച്ചകളെയും രക്ഷപ്പെടുത്തി.

കെട്ടിടത്തിൻ്റെ റെസിഡൻഷ്യൽ യൂണിറ്റിലാണ് തീപിടുത്തമുണ്ടായതെന്ന് ടൊറൻ്റോ ഫയർ സർവീസസ് ചീഫ് ജിം ജെസോപ്പ് പറഞ്ഞു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. മാനിങ് അവന്യൂവിനും ക്ലിൻ്റൺ സ്ട്രീറ്റിനും ഇടയിൽ കോളേജ് സ്ട്രീറ്റ് അടച്ചു.