ഓട്ടവ : രാജ്യതലസ്ഥാനത്തുടനീളമുള്ള നിരവധി റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് വ്യാജ 20 ഡോളർ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 20 വയസ്സുള്ള യുവാവാണ് കടകളിൽ പോയി സാധനങ്ങൾ വാങ്ങിയ ശേഷം വ്യാജ ഡോളർ നൽകിയതെന്ന് കണ്ടെത്തിയതായി ഓട്ടവ പൊലീസ് പറയുന്നു.

ഇത്തരം വ്യാജ ഡോളറുകൾ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും ഇവയ്ക്ക് ഒരേ സീരിയൽ നമ്പറുകളാണുള്ളതെന്നും ഉദ്യോഗസ്ഥർ പറയുന്നു. സാധാരണയായി ബിൽ കൗണ്ടിങ് മെഷീനുകൾ ഉപയോഗിച്ച് മാത്രമേ ഇവ കണ്ടെത്താൻ സാധിക്കൂ. പ്രതിക്കെതിരെ വ്യാജ ഡോളർ വിതരണം ചെയ്തതിനും കൈവശം വെച്ചതിനും കേസെടുത്തു. വ്യാജ ഡോളർ ലഭിച്ചവർ 613-236-1222 എന്ന നമ്പറിൽ ഓട്ടവ പൊലീസുമായി ബന്ധപ്പെടണം.