Saturday, September 19, 2026

2025 കാട്ടുതീ സീസൺ: കത്തിയമർന്നത് 72,000 ചതുരശ്ര കിലോമീറ്റർ

ടൊറൻ്റോ : ഈ വർഷം കാനഡയിലെ 72,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഭൂപ്രദേശത്ത് കാട്ടുതീ പടർന്നു പിടിച്ചതായി കനേഡിയൻ ഇന്‍ററാജൻസി ഫോറസ്റ്റ് ഫയർ സെന്‍റർ റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ ഏകദേശം ന്യൂബ്രൺസ്വിക് പ്രവിശ്യയുടെ വലുപ്പത്തിൽ കാട്ടുതീ പടർന്നിട്ടുണ്ട്. 2023-ന് ശേഷം കാനഡ നേരിടുന്ന ഏറ്റവും മോശം രണ്ടാമത്തെ കാട്ടുതീ കാട്ടുതീ സീസണാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ വർഷം ഇതുവരെ കാട്ടുതീ കാരണം ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളെ കാട്ടുതീ പുകയിൽ മുക്കിക്കളയുകയും ചെയ്തു. സസ്കാച്വാൻ, മാനിറ്റോബ എന്നീ പ്രവിശ്യകളാണ് ഏറ്റവും കൂടുതൽ കാട്ടുതീ ഭീതി നേരിട്ടത്.

2025 കാട്ടുതീ സീസൺ 1989-ലെ ഏറ്റവും മോശം സീസണിനെ മറികടക്കുന്നതായും 2023 സീസണിന്‍റെ പകുതിയോളം വരുന്നതാണെന്നും 1972 മുതലുള്ള കാട്ടുതീ സീസണുകളുടെ ഫെഡറൽ ഡാറ്റാബേസ് വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം തീപിടുത്ത സീസണുകളെ കൂടുതൽ ദൈർഘ്യമേറിയതും തീവ്രവുമാക്കുന്നുവെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ മെയ് അവസാനം മുതൽ കാനഡ 2025 കാട്ടുതീ സീസണെ നേരിടാൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഈ വർഷം ഇതുവരെ 1,400 രാജ്യാന്തര അഗ്നിശമന സേനാംഗങ്ങൾ കനേഡിയൻ കാട്ടുതീയെ നേരിടാൻ എത്തിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!