കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പുല്ലിപ്പല്ല് മാല കേസില്‍ ബിജെപി നേതാക്കളുടെ മൊഴിയെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വനംവകുപ്പ് ഉടന്‍ നോട്ടീസ് അയക്കും.
യൂത്ത് കോണ്‍ഗ്രസ് നേതാവായ മുഹമ്മദ് ഹാഷിം ആണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. കേസില്‍ പരാതിക്കാരന്റെ മൊഴി അടക്കം രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് പരാതിക്കാര്‍ ഹാജരാക്കിയ ദൃശ്യത്തിലുള്ള ബിജെപി നേതാക്കളുടെ മൊഴി എടുക്കാന്‍ വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

പുല്ലിപ്പല്ലുളള മാലയെക്കുറിച്ചും സമര്‍പ്പിച്ച തെളിവുകളെക്കുറിച്ചുമാണ് ഇവരോട് വിശദീകരണം തേടുക. 1972-ലെ വനം-വന്യജീവി സംരക്ഷണ നിയമം ലംഘിച്ചെന്നാരോപിച്ച് കൈവശമുള്ള എല്ലാ രേഖകളും ഇതിനകം തന്നെ വകുപ്പിന് നല്‍കിയതായി പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു.
