രണ്ട് ഉന്നത സൈനിക മേധാവികളടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഗുരുതര അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് നടപടി. പുറത്താക്കിയവരില്‍ കേന്ദ്ര സൈനിക കമ്മീഷനിലെ ഒരു സിറ്റിങ് ജനറലും ഉള്‍പ്പെടുന്നു.
1976ലെ സംസ്‌കാരിക വിപ്ലവത്തിനുശേഷം കേന്ദ്ര സൈനിക കമ്മീഷനിലെ ഒരു സിറ്റിങ് ജനറലിനെ പുറത്താക്കുന്നത് ഇതാദ്യമായാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ അടുത്ത അനുയായാണ് പുറത്താക്കപ്പെട്ട ഹി വിഡോങ്. സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി അദ്ദേഹം അന്വേഷണത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ഹി വീഡോങ്ങിനെ അവസാനമായി കണ്ടത് മാര്‍ച്ചിലായിരുന്നു. പൊതുജനങ്ങളുടെ മുന്നില്‍ അദ്ദേഹം വളരെക്കാലം പ്രത്യക്ഷപ്പെട്ടിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയിലും അദ്ദേഹം അംഗമായിരുന്നു. അന്വേഷണം നേരിടുന്ന ആദ്യത്തെ പോളിറ്റ് ബ്യൂറോ അംഗമായി അദ്ദേഹം മാറി.
