എഡ്മിന്‍റൻ : എഡ്മിന്‍റൻ മേയർ തിരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകൾ മുൻ സിറ്റി കൗൺസിലർ ആൻഡ്രൂ നാക്കിന് അനുകൂലമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി വോട്ടെണ്ണൽ അവസാനിച്ചപ്പോൾ ആൻഡ്രൂ (18,164 വോട്ടുകൾ, 38 %) നേടി അടുത്ത എതിരാളിയായ ടിം കാർട്ട്മെല്ലിനെക്കാൾ (13,079 വോട്ടുകൾ, 28%) 5,085 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. മൈക്കൽ വാൾട്ടേഴ്‌സ് (12 ശതമാനം), ഒമർ മുഹമ്മദ് (11 ശതമാനം), റഹിം ജാഫർ (അഞ്ച് ശതമാനം), ടോണി കാറ്റെറിന (നാല് ശതമാനം) എന്നിവരാണ് ആദ്യ ആറ് സ്ഥാനങ്ങളിൽ എത്തിയ സ്ഥാനാർത്ഥികൾ. വോട്ടെണ്ണൽ പുലർച്ചെ 1 മണി വരെ നീണ്ടുനിന്നു. ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വോട്ടെണ്ണൽ പുനഃരാരംഭിക്കും.

തിരഞ്ഞെടുപ്പ് ഫലങ്ങൾ വൈകുന്നു
പോളിങ് സ്റ്റേഷനുകളിലെ നീണ്ട നിരയും ബാലറ്റുകൾ കൈകൊണ്ട് എണ്ണുന്നതിനാലും ആൽബർട്ട തലസ്ഥാനത്ത് ഫലങ്ങൾ പുറത്തുവരാൻ വൈകുന്നു. രാത്രി പത്തരയോടെയാണ് ആദ്യ ഫലങ്ങൾ പുറത്തുവന്നത്. അർദ്ധരാത്രിയോടെ, മേയർ തിരഞ്ഞെടുപ്പിലെ വോട്ടുകളുടെ ഏഴ് ശതമാനം മാത്രമേ എണ്ണിക്കഴിഞ്ഞുള്ളൂ.

കൗൺസിലർ തിരഞ്ഞെടുപ്പ്
കൗൺസിൽ തിരഞ്ഞെടുപ്പിൽ അട്ടിമറി ഉണ്ടായതായി റിപ്പോർട്ടുകളില്ല. നിലവിലെ ഭൂരിപക്ഷം കൗൺസിലർമാരും ലീഡ് ചെയ്യുന്നുണ്ട്.
- വാർഡ് അനിർനിക് : നിലവിലെ കൗൺസിലർ എറിൻ റൂഥർഫോർഡിന് (44 ശതമാനം) മുഖ്യ എതിരാളി ജെസ്സി വാട്സണേക്കാൾ (29 ശതമാനം) വലിയ ലീഡ് ഉണ്ട്.
- വാർഡ് ഡെൻ : നിലവിലെ കൗൺസിലർ ആരോൺ പാക്വെറ്റ് (43 ശതമാനം) ലാന പാമറിനെ (20 ശതമാനം)ക്കാൾ വൻ ലീഡ് നേടി.
- വാർഡ് കാർഹിയോ : നിലവിലെ കൗൺസിലർ കെറൻ ടാങ് (44 ശതമാനം) ബെറ്റർ എഡ്മണ്ടന്റെ ജോതി ബട്ടറിനെക്കാൾ (23 ശതമാനം) മുന്നിട്ടു നിൽക്കുന്നു.
- വാർഡ് പാപാസ്റ്റു : നിലവിലെ കൗൺസിലർ മൈക്കൽ ജാൻസ് (58 ശതമാനം) PACE യുടെ മാർക്ക് ഹിൽമാനെ (18 ശതമാനം)ക്കാൾ വളരെ മുന്നിലാണ്.
