തിരുവനന്തപുരം: ക്രമാതീതമായി ഉയരുന്ന ചുടില്‍ കേരളം ചുട്ടുപൊളളുകയാണ്. പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തിയതോടെ വരും ദിവസങ്ങളിലും ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലത്ത് 38 ഡിഗ്രി വരെയും മറ്റ് മിക്ക ജില്ലകളിലും 37 ഡിഗ്രി വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. കടുത്ത ചൂടും ഉയര്‍ന്ന വൈദ്യുതി ഉപഭോഗവും സംസ്ഥാനത്തെ ഊര്‍ജ്ജ-ആരോഗ്യ മേഖലകളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
അതേസമയം കനത്ത ചുട് ഉയരുന്നതിനൊപ്പം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. ഏപ്രില്‍ 12 – ന് സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത 5,933 മെഗാവാട്ടിലെത്തി, കഴിഞ്ഞ മാര്‍ച്ചിലെ റെക്കോര്‍ഡ് മറികടന്നു. അന്ന് രാത്രി 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം ആകെ ഉപയോഗിച്ചത്. ഉപഭോഗം ഇനിയും ഉയര്‍ന്നാല്‍ വിതരണ ശൃംഖലയെ ബാധിക്കുമെന്നും, പ്രത്യേകിച്ച് വടക്കന്‍ ജില്ലകളില്‍ പ്രാദേശികമായി വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഏപ്രില്‍ 12 – ന് സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത 5,933 മെഗാവാട്ടിലെത്തി, കഴിഞ്ഞ മാര്‍ച്ചിലെ റെക്കോര്‍ഡ് മറികടന്നു. അന്ന് രാത്രി 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം ആകെ ഉപയോഗിച്ചത്. ഉപഭോഗം ഇനിയും ഉയര്‍ന്നാല്‍ വിതരണ ശൃംഖലയെ ബാധിക്കുമെന്നും, പ്രത്യേകിച്ച് വടക്കന്‍ ജില്ലകളില്‍ പ്രാദേശികമായി വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.
