Saturday, April 25, 2026

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ പടക്കപ്പല്‍ കാനറി ദ്വീപുകളില്‍; ഐഎന്‍എസ് സുദര്‍ശിനിക്ക് ആവേശോജ്ജ്വല സ്വീകരണം

ലാ പാല്‍മസ്: ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലിന് സാക്ഷ്യം വഹിച്ച് പരിശീലന കപ്പലായ ഐഎന്‍എസ് സുദര്‍ശിനി സ്‌പെയിനിന്റെ കാനറി ദ്വീപുകളിലെത്തി. ‘ലോകായാന്‍ 26’ പര്യടനത്തിന്റെ ഭാഗമായി ഏപ്രില്‍ 23-നാണ് കപ്പല്‍ ലാ പാല്‍മസ് തുറമുഖത്ത് നങ്കൂരമിട്ടത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ നാവിക കപ്പല്‍ കാനറി ദ്വീപുകളില്‍ സന്ദര്‍ശനം നടത്തുന്നത്.

അറ്റ്ലാന്റിക് സമുദ്രം കുറുകെ കടന്നുള്ള സാഹസിക യാത്രയ്ക്ക് മുന്നോടിയായുള്ള വിശ്രമകേന്ദ്രമായാണ് ഐഎന്‍എസ് സുദര്‍ശിനി ഇവിടെ എത്തിയത്. സന്ദര്‍ശന വേളയില്‍ കപ്പലിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ സ്പാനിഷ് നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, സ്പാനിഷ് ജനതയ്ക്കും ഇന്ത്യന്‍ പ്രവാസികള്‍ക്കും കപ്പലില്‍ സന്ദര്‍ശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയും സ്‌പെയിനും തമ്മിലുള്ള സമുദ്ര സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ സന്ദര്‍ശനം നിര്‍ണ്ണായകമാണ്.

‘വസുധൈവ കുടുംബകം’ എന്ന സന്ദേശവുമായി 2026 ജനുവരിയില്‍ കൊച്ചിയില്‍ നിന്നാണ് ഐഎന്‍എസ് സുദര്‍ശിനി യാത്ര ആരംഭിച്ചത്. ഇതിനകം ഒമാന്‍, ഈജിപ്ത്, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ച കപ്പലിന്റെ അടുത്ത ലക്ഷ്യം അമേരിക്കയാണ്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സെയില്‍ 250’ (Sail 250) പരിപാടികളില്‍ പങ്കെടുക്കാന്‍ ഐഎന്‍എസ് സുദര്‍ശിനി ഉടന്‍ അറ്റ്ലാന്റിക് സമുദ്രം മുറിച്ചുകടക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!