Sunday, May 3, 2026

‘വിലക്കുറവിനേക്കാൾ പ്രധാനം ആരോഗ്യം’; കാനഡയിൽ ഭക്ഷ്യ സുരക്ഷാ നിയമഭേദ​ഗതിക്കെതിരെ വൻ പ്രതിഷേധം

ഓട്ടവ: ഭക്ഷ്യസുരക്ഷാ നിയമങ്ങളിലും കീടനാശിനി നിയന്ത്രണ നിയമങ്ങളിലും ഭേദഗതി വരുത്താനുള്ള ഫെഡറൽ സർക്കാരിന്റെ നീക്കത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തം. ഭക്ഷണസാധനങ്ങളുടെ വില കുറയ്ക്കാനും ലഭ്യത വർദ്ധിപ്പിക്കാനും വേണ്ടിയാണ് ഈ മാറ്റമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, ഇത് ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് സന്നദ്ധ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. കച്ചവട ലാഭത്തിന് വേണ്ടി ഭക്ഷണത്തിലെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഇവർ ആരോപിച്ചു.

ഈ നിയമഭേദഗതി വരുന്നതോടെ അമേരിക്കയിൽ നിന്നടക്കം ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങളിൽ ഉയർന്ന അളവിൽ കീടനാശിനികൾ കലരാൻ സാധ്യതയുണ്ടെന്ന് ‘സേഫ് ഫുഡ് മാറ്റേഴ്സ്’ എന്ന സംഘടന ചൂണ്ടിക്കാട്ടി. കീടനാശിനികൾ അമിതമായ ഭക്ഷണത്തെ ലോകവിപണി തള്ളിക്കളയുകയാണ്. വ്യാപാരം മെച്ചപ്പെടുത്താൻ കീടനാശിനികൾ കുറഞ്ഞ നല്ല ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നതിന് പകരം നിയമങ്ങളിൽ ഇളവ് വരുത്തുന്നത് തിരിച്ചടിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ 500-ലധികം ജീവനക്കാരെ പിരിച്ചുവിടാനുള്ള സർക്കാരിന്റെ തീരുമാനവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. പരിശോധന നടത്താൻ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനെ ബാധിക്കും. ജനങ്ങളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള മാറ്റങ്ങളാണ് വേണ്ടതെന്ന് വിവിധ യൂണിയനുകളും സർക്കാരിനോട് ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!