Sunday, May 3, 2026

കനേഡിയൻ സെനറ്റിൽ ഒഴിവുകൾ വർധിക്കുന്നു; സർക്കാർ നടപടിക്കെതിരെ സെനറ്റർമാർ രംഗത്ത്

ഓട്ടവ: കാനഡയിലെ സെനറ്റിൽ ഒട്ടേറെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് രാജ്യത്തെ നിയമനിർമ്മാണ സഭയുടെ സ്വതന്ത്ര പ്രവർത്തനത്തെ ബാധിക്കുമെന്ന് സെനറ്റർമാർ. നിലവിൽ ഒമ്പത് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. പ്രധാനമന്ത്രി മാർക്ക് കാർണി അധികാരമേറ്റ ശേഷം ഇതുവരെ പുതിയ സെനറ്റർമാരെ നിയമിച്ചിട്ടില്ല. പുതിയ അംഗങ്ങളെ കണ്ടെത്താനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിരിക്കുന്നതും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

സെനറ്റർമാരെ തിരഞ്ഞെടുക്കുന്നതിൽ നേരത്തെയുണ്ടായിരുന്ന സുതാര്യമായ രീതി അവസാനിക്കുകയാണെന്ന് സെനറ്റർ മാരിലൂ മക്ഫെഡ്രൻ വിമർശിച്ചു. യോഗ്യത നോക്കുന്നതിന് പകരം പ്രധാനമന്ത്രിക്ക് താൽപ്പര്യമുള്ളവരെ മാത്രം നിയമിക്കുന്ന പഴയ രീതി തിരിച്ചുകൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നതായാണ് ഇവർ ആരോപിക്കുന്നത്. ഇത് കാനഡയുടെ ജനാധിപത്യത്തിന് നല്ലതല്ലെന്നും ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടില്ലെന്നും സെനറ്റർമാർ ചൂണ്ടിക്കാട്ടി.

സെനറ്റിലെ അംഗബലം കുറയുന്നത് വിവിധ പ്രവിശ്യകളുടെയും വംശീയ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഇല്ലാതാക്കുമെന്ന് സ്വതന്ത്ര സെനറ്റർ ബെർണാഡെറ്റ് ക്ലെമന്റ് പറഞ്ഞു. സാമ്പത്തിക വിഷയങ്ങളിൽ മാത്രം സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഇത്തരം ഭരണഘടനാപരമായ കാര്യങ്ങൾ അവഗണിക്കപ്പെടുകയാണെന്നും അവർ വിമർശിച്ചു. നിയമനങ്ങളിൽ വരുത്തുന്ന ഈ കാലതാമസം സഭയുടെ പ്രവർത്തനങ്ങളെയും കമ്മറ്റി ചർച്ചകളെയും സാരമായി ബാധിക്കുമെന്നാണ് സെനറ്റർമാർക്കിടയിലെ പൊതുവായ ആശങ്ക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!