Tuesday, May 5, 2026

ചലച്ചിത്ര നിർമാതാവ് ആർ.ബി.ചൗധരി വാഹനാപകടത്തിൽ മരിച്ചു

ചെന്നൈ: രാജസ്ഥാനിലെ ജോധ്പൂരിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ പ്രമുഖ ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി. ചൗധരി (72) അന്തരിച്ചു. സൂപ്പർഗുഡ്‌ ഫിലിംസ്‌ ഉ‌ടമയായ അദ്ദേഹം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ചിത്രങ്ങളിലാണ്‌ പ്രവർത്തിച്ചിരുന്നത്. 1988 ലാണു സൂപ്പർ ഗുഡ് ഫിലിംസ് ബാനറിൽ ആർ.ബി.ചൗധരി സിനിമകൾ നിർമിക്കാൻ തുടങ്ങിയത്. 1990-ൽ പുറത്തിറങ്ങിയ തമിഴ് സിനിമ ‘പുതുവസന്തം’ ആണ് ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ചൗധരിക്ക് ലഭിച്ചു. കെ.എസ്. രവികുമാറിന്റെ ആദ്യ സിനിമയായ ‘പുരിയാത പുതിർ’ (1990) എന്ന ചിത്രവും ചൗധരി നിർമിച്ചു.

ചേരൻ പാണ്ടിയൻ (1991), ഊർ മരിയാധൈ (1992), ഗോകുലം 1993), നാട്ടാമൈ (1994), പൂവൈ ഉനക്കാഗെ (1996), സുന്ദര പുരുഷൻ (1996), മിസ്റ്റർ റോമിയോ (1996), കീർത്തിചക്ര (2006), മാരീസൻ (2025) തുടങ്ങിയവ ആർ.ബി.ചൗധരി നിർമിച്ച ചിത്രങ്ങളാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!