Friday, May 22, 2026

നവകേരള യാത്ര; ഗൺമാൻമാരുടെ മർദനം ചട്ടവിരുദ്ധമെന്ന് എസ്ഐടി

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത് ചട്ടവിരുദ്ധമെന്ന് എസ്ഐടി. ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് എസ്ഐടിയുടെ പ്രാഥമിക കണ്ടെത്തൽ. റിപ്പോർട്ട് എസ്ഐടി ഉടൻ ഡിജിപിക്ക് കൈമാറും.കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്നാണ് മർദിച്ചത്. 2023 ഡിസംബറിലാണ് സംഭവം. നാല് പൊലീസുകാർ ചട്ടം ലംഘിച്ചെന്നും എസ്ഐടി. മാറ്റിനിർത്തിയ പ്രതിഷേധക്കാരെ മർദിക്കേണ്ട സാഹചര്യമുണ്ടായില്ല. മർദിക്കാൻ ഉപയോഗിച്ച ലാത്തിക്ക് സമാനമായ വടിയും ചട്ടവിരുദ്ധമാണ്. ഗൺമാന്മാരുടെ ചുമതലയിൽപ്പെടാത്ത കാര്യങ്ങളാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിൽ നാല് ഗൺമാൻമാർക്കെതിരെ നടപടിയുണ്ടാകും.

മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു ‘രക്ഷാപ്രവർത്തന’മാണെന്നും പറഞ്ഞ് മുൻ മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിച്ചിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചതോടെ കോടതി നിർദ്ദേശപ്രകാരം ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!