Monday, June 15, 2026

പത്മകുമാറിന്റെ വെളിപ്പെടുത്തൽ; പത്രവാർത്തയുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണ്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം:ദേ വസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ നടത്തിയ വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണം നടത്തുന്നതിൽ കാര്യമില്ലെന്നും, കോടതി മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ആവശ്യമെങ്കിൽ വിഷയങ്ങൾ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പത്മകുമാർ ആത്മകഥ എഴുതുന്നത് നല്ല കാര്യമാണെന്നും, അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ പുറത്തുവരുമ്പോൾ അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും ചെന്നിത്തല വ്യക്തമാക്കി. നിലവിൽ മാധ്യമ റിപ്പോർട്ടുകൾ മാത്രം അടിസ്ഥാനമാക്കി അന്വേഷണത്തിന് ഉത്തരവിടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ നേതാക്കൾ ഇടപെട്ടുവെന്നാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ വെളിപ്പെടുത്തിയത്. മന്ത്രിമാരുടെയും ഉന്നത നേതാക്കളുടെയും ശGപാർശകൾ സംബന്ധിച്ച രേഖകൾ ആത്മകഥയിലൂടെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ വിഷയം രാഷ്ട്രീയ തലത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

ഇതിനിടെ ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണവും പുരോഗമിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘം സന്നിധാനത്തെ പരിശോധനകൾ പൂർത്തിയാക്കി. കേസിലെ തെളിവുകളും രേഖകളും വിശദമായി പരിശോധിച്ചുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

അതേസമയം, അന്വേഷണത്തിൽ വീഴ്ചകളോ ന്യൂനതകളോ കണ്ടെത്തിയാൽ പുതിയ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാണെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്ന മുറയ്ക്ക് അതനുസരിച്ച് അന്വേഷണം വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!