കോട്ടയം: പ്രശസ്ത ധ്യാനഗുരുവും ഭക്തിഗാന രചയിതാവുമായ ഫാ.മൈക്കിള്‍ പനച്ചിക്കല്‍ (77) അന്തരിച്ചു. കോട്ടയം അടിച്ചറിയിലെ ധ്യാനകേന്ദ്രത്തിലാണ് അന്ത്യം. ‘തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ’ എന്ന് തുടങ്ങിയ എഴുന്നൂറോളം ഭക്തി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
നിത്യത തീര്‍ക്കുന്ന നിമിഷങ്ങളില്‍ എന്ന ഗാനമാണ് ആദ്യമായി രചിച്ചത്. വചനോത്സവം മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. നിരവധി നോവലുകളും കഥകളും രചിച്ചിട്ടുണ്ട്. ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍, സത്യം നിങ്ങളെ സ്വതന്ത്രരാക്കും, ക്രിസ്തു പരാമര്‍ഥം തുടങ്ങിയവയാണ് പ്രധാന ഗ്രന്ഥങ്ങള്‍.

അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടര്‍, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍, അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ എന്നി നിലകളില്‍ അദ്ദേഹം സേവനം ചെയ്തു. സംസ്‌കാരം വ്യാഴാഴ്ച കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തില്‍ നടക്കും
