Thursday, June 18, 2026

ആല്‍ബര്‍ട്ടയില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ തടാകത്തില്‍ വീണ് പതിനൊന്നുകാരന്‍ മരിച്ചു

കാല്‍ഗറി: ആല്‍ബര്‍ട്ടയില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ പതിന്നൊകരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി തടാകത്തില്‍ മുങ്ങിമരിച്ചു. തിങ്കളാഴ്ചയാണ് മെഡിസിന്‍ ഹാറ്റിലെ പ്രശസ്തമായ എക്കോ ഡെയ്ല്‍ റീജിയണല്‍ പാര്‍ക്കില്‍ (Echo Dale Regional Park) വെച്ച് ഈ ദാരുണമായ സംഭവം.

സ്‌കൂള്‍ അധികൃതരും കുട്ടികളും പങ്കെടുത്ത വിനോദയാത്രയ്ക്കിടെ ഒരു കുട്ടിയെ കാണാതായതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരും സ്‌കൂള്‍ അധികൃതരും പാര്‍ക്ക് ജീവനക്കാരും ചേര്‍ന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തി. പാര്‍ക്കിലെ വലിയ തടാകത്തില്‍ കുട്ടിയെ കണ്ടെത്തുന്നതിനായി അത്യാധുനിക ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍.

ഏകദേശം ഒരു മണിക്കൂറോളം നീണ്ട തീവ്രമായ തിരച്ചിലിനൊടുവില്‍ കുട്ടിയെ തടാകത്തിലെ വെള്ളത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം.

ഈ ദാരുണ സംഭവത്തെ തുടര്‍ന്ന് മെഡിസിന്‍ ഹാറ്റ് നഗരത്തിലെ എല്ലാ മുന്‍സിപ്പല്‍ നീന്തല്‍ക്കുളങ്ങളും മറ്റ് ജലാശയ വിനോദകേന്ദ്രങ്ങളും (aquatic facilities) പുനരുത്തരവ് ഉണ്ടാകുന്നത് വരെ താല്‍ക്കാലികമായി അടച്ചുപൂട്ടിയതായി നഗരസഭാ അധികൃതര്‍ അറിയിച്ചു. പാര്‍ക്കില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനായി സമഗ്രമായ അന്വേഷണവും അവലോകനവും നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കുട്ടിയുടെ വേര്‍പാടില്‍ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തിയ മെഡിസിന്‍ ഹാറ്റ് പബ്ലിക് സ്‌കൂള്‍ ഡിവിഷന്‍, ദുരന്തത്തിന്റെ ആഘാതത്തിലുള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ മാനസിക പിന്തുണയും കൗണ്‍സിലിങും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!