Thursday, June 18, 2026

എബോള സംശയം: കോട്ടയത്ത് യുവതി നിരീക്ഷണത്തില്‍

തിരുവനന്തപുരം: എബോള സംശയത്തെ തുടര്‍ന്ന് അമ്പത്തിരണ്ടുകാരി നിരീക്ഷണത്തില്‍. സൗത്ത് സുഡാനില്‍ നിന്നെത്തിയ സ്ത്രീയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ളത്. പനിയും മറ്റ് ലക്ഷണങ്ങളോടും കൂടിയാണ് ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഡാനില്‍ നിന്ന് എത്തിയതാണ് എന്നറിഞ്ഞതോടെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

അതേസമയം യുവതിയുടെ അന്തിമ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. നിലവില്‍ യുവതിയെ പൂര്‍ണ്ണ സുരക്ഷിതമായ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണെന്നും ആവശ്യമായ എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യരംഗത്ത് ഒരു ശതമാനം പോലും റിസ്‌ക് എടുക്കാന്‍ വകുപ്പ് തയ്യാറല്ലെന്നും പിപിഇ (PPE) കിറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സാമഗ്രികള്‍ എല്ലാം സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാഥമികമായി പരിശോധിച്ചപ്പോള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. മുന്‍കരുതലിന്റെ ഭാഗമായി ഇവരുമായി അടുത്തിടപഴകിയവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഇതിനോടകം തന്നെ ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരിക്കുന്ന സാംപിളുകളുടെ ഫലം പുറത്തുവന്ന ശേഷമേ രോഗം സ്ഥിരീകരിക്കാനാകൂ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!