ടൊറന്റോ: കാനഡയിലെ ടൊറന്റോയിലുള്ള നോർത്ത് യോർക്കിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടിയടക്കം നാലുപേർക്ക് പരുക്കേറ്റു. ഫിഞ്ച് അവന്യൂ വെസ്റ്റിൽ അർദ്ധരാത്രി 12:45-ഓടെയാണ് അപകടം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നതായി പൊലീസ് അറിയിച്ചു.
പൊലീസ് സ്ഥിരീകരിച്ചതനുസരിച്ച് അപകടത്തിൽ ഡ്രൈവർക്ക് G1 ലൈസൻസ് മാത്രമാണുണ്ടായിരുന്നത്. അർദ്ധരാത്രി 12 മണി മുതൽ പുലർച്ചെ 5 മണി വരെ G1 ലൈസൻസുള്ളവർ വാഹനമോടിക്കാൻ പാടില്ല. ഡ്രൈവർ നിയമലംഘനം നടത്തിയെന്നും പൊലീസ് അറിയിച്ചു.

പൊലീസിന്റെ അന്വേഷണത്തെ തുടർന്ന് ടിടിസി ലൈൻ 6 (TTC Line 6 Finch West) എൽആർടി സർവീസ് ആൽബിയൻ (Albion), ഡങ്കൻവുഡ്സ് (Duncanwoods) സ്റ്റേഷനുകൾക്കിടയിൽ താൽക്കാലികമായി സർവീസുകൾ നിർത്തിവെച്ചു.യാത്രക്കാരുടെ സൗകര്യത്തിനായി ഈ റൂട്ടിൽ നിലവിൽ ഷട്ടിൽ ബസുകൾ സർവീസ് നടത്തുന്നുണ്ട്.
അപകടത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്. നിലവിൽ ആർക്കെതിരെയും കുറ്റപത്രം ചുമത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
