Thursday, June 18, 2026

തൊണ്ണൂറു ദിവസങ്ങളോളം പൂര്‍ത്തിയാക്കി അതി മനോഹരം തൊടുപുഴയില്‍ പുരോഗമിക്കുന്നു

ആഷിക്ക് ഉസ്മാന്‍ പ്രൊഡയ്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊണ്ണൂറു ദിവസത്തോളം പൂര്‍ത്തിയാക്കി തൊടുപുഴയില്‍ പുരോഗമിക്കുന്നു. കൊച്ചിയിലും രണ്ടാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണം ഈ ചിത്രത്തിനുണ്ടായിരുന്നു.

ജൂണ്‍ ഇരുപതോടെ ഈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്ന ചിത്രം പിന്നീട് ജൂലൈ പകുതിയോടെ പുനരാരംഭിക്കും. ജൂണ്‍ അവസാന വാരത്തില്‍ മോഹന്‍ലാല്‍ യൂറോപ്യന്‍ പര്യടനം ആരംഭിക്കുന്നതു കൊണ്ടാണ് ഇപ്പോള്‍ ഷെഡൂള്‍ പൂര്‍ത്തിയാക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ജൂലൈ പകുതിയില്‍ മോഹന്‍ലാല്‍ മടങ്ങിയെത്തുന്നതോടെ ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ആരംഭിക്കും.

തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദ്രബാദ്,മുംബൈ എന്നിവിടങ്ങളി ലായാണ് അവസാന ഘട്ട ചിത്രീകരണം പൂര്‍ത്തിയാകുന്നത്. നൂറ്റിഇരുപതു ദിവസത്തോളം നിശ്ചയിച്ച ചിത്രീകരണത്തിന്റെ മേജര്‍ പോര്‍ഷനുകളും പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു .

ലൗലജന്‍ എന്ന സാധാരണക്കാരനായ ഒരു പൊലീസ് സബ്ബ് ഇന്‍സ്പക്ടറുടെ ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീരാ ജാസ്മിനാണ്. വലിയൊരു സംഘം അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകര്‍ഷമാക്കുന്നു.

ലാലു അലക്‌സ്,മനോജ്.കെ. ജയന്‍, ജഗദീഷ്,ഇര്‍ഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവന്‍, ശ്രീനാഥ് ബാബു,കിരണ്‍ പീതാംബരന്‍, വിജി വിശ്വനാഥ്, ഭാമ അരുണ്‍, പ്രാര്‍ത്ഥന, എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്‌ക്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.


സംഗീതം. ജെയ്ക്ക് ബിജോയ്
ഷാജികുമാറാണ് ഛായാഗ്രാഹകന്‍.
എഡിറ്റിംഗ്- വിവേക് ഹര്‍ഷന്‍.
ഓഡിയോ ഗ്രാഫി: വിഷ്ണു ഗോവിന്ദ്
കലാസംവിധാനം – ഗോകുല്‍ ദാസ്.
മേക്കപ്പ് – റോണക്‌സ് സേവ്യര്‍.
കോസ്റ്റ്യും – ഡിസൈന്‍ – മഷര്‍ ഹംസ ‘
കോ-ഡയറക്ടര്‍ – ബിനു പപ്പു
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – മിറാഷ് ഖാന്‍.
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -അഫ്‌നാസ് , മൊഹിത് കൃഷണന്‍

സ്റ്റില്‍സ് – അമല്‍.സി. സദര്‍ .
പ്രൊഡക്ഷന്‍ മാനേജര്‍ -ജോമോന്‍ ജോയ്, ചാലക്കുടി.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- എസ്സാന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുധര്‍മ്മന്‍ വള്ളിക്കുന്ന്.

സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ഈ ചിത്രം പ്രദര്‍ശനത്തി നെത്തിക്കുന്നു.
വാഴൂര്‍ ജോസ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!