Wednesday, June 24, 2026

ഫോൾ റിവറിൽ തോക്ക് ചൂണ്ടി ഭീഷണി; രണ്ട് യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് RCMP

ഹാലിഫാക്സ്: നോവസ്കോഷയിലെ ഫോൾ റിവറിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിൽ രണ്ട് യുവാക്കൾക്കെതിരെ കേസെടുത്ത് ഹാലിഫാക്സ് RCMP. ഇരുവരെയും അറസ്റ്റ് ചെയ്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.വെള്ളിയാഴ്ച രാത്രി ഏകദേശം 9 മണിക്ക് ഹൈവേ 2-ലുള്ള ഒരു ബിസിനസ് സ്ഥാപനത്തിലാണ് സംഭവം. ഒരു യുവാവ് മറ്റേയാൾക്ക് നേരെ തോക്ക് ചൂണ്ടിയ ശേഷം കാറിൽ കയറി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആർക്കും പരുക്കേറ്റിട്ടില്ല.

ഇരുവരും നേരത്തെ പരിചയമുള്ളവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിന്നീട് ശനിയാഴ്ച നടത്തിയ തിരച്ചിലിലാണ് തോക്കുകൾ പിടിച്ചെടുത്തത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ യുവാക്കളെ പിന്നീട് വിട്ടയച്ചെങ്കിലും വരും ദിവസങ്ങളിൽ ഹാലിഫാക്സ് പ്രൊവിൻഷ്യൽ യൂത്ത് കോടതിയിൽ ഹാജരാക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!