Saturday, June 27, 2026

സാങ്കേതിക തകരാര്‍; മാനിറ്റോബ ഹൈവേയില്‍ ചെറുവിമാനത്തിന് അടിയന്തര ലാന്‍ഡിങ്

വിനിപെഗ്: കാനഡയിലെ മാനിറ്റോബയില്‍ ഹൈവേയില്‍ ചെറുവിമാനം അടിയന്തരമായി ഇറക്കി. വ്യാഴാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ഒരാളെ നിസ്സാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദി പാസില്‍ (The Pas) നിന്നും ബ്രാന്‍ഡനിലേക്ക് (Brandon) പറക്കുകയായിരുന്ന ടി.ബി.എം 8 (TBM 8) വിഭാഗത്തില്‍പ്പെട്ട സിങിള്‍ എഞ്ചിന്‍ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് വ്യക്തമാക്കി. യാത്രയ്ക്കിടയില്‍ പെട്ടെന്നുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് പൈലറ്റ് വിമാനം ഹൈവേ 45-ല്‍ ഇറക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. നിയന്ത്രണംവിട്ട വിമാനം റോഡിന്റെ വടക്കുവശത്തുള്ള അഴുക്കുചാലിലേക്ക് ചരിഞ്ഞാണ് നിന്നത്.

അപകടസമയത്ത് പൈലറ്റ് ഉള്‍പ്പെടെ നാല് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്കാണ് പരുക്കേറ്റത്. സംഭവത്തെക്കുറിച്ച് കാനഡ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും അപകടകാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!