Sunday, June 28, 2026

ഓട്ടവയിലെ ഫ്രഞ്ച് പോസ്റ്ററുകളില്‍ ഗുരുതരമായ പിഴവ്; അക്ഷരത്തെറ്റുകള്‍ വിവാദമാകുന്നു

ഓട്ടവ: നഗരസഭയുടെ പുതിയ പദ്ധതിയുടെ പ്രചാരണ ബോര്‍ഡുകളില്‍ വന്ന ഗുരുതരമായ അക്ഷരത്തെറ്റ് വലിയ ചര്‍ച്ചയാകുന്നു. നഗരമധ്യത്തില്‍ സ്ഥാപിച്ചിട്ടുള്ള പര്‍പ്പിള്‍ നിറത്തിലുള്ള പോസ്റ്ററുകളിലെ ഫ്രഞ്ച് വാക്കിലാണ് അധികൃതര്‍ക്ക് വലിയ അബദ്ധം സംഭവിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് ഒത്തുചേരാന്‍ വാഹനഗതാഗതം നിയന്ത്രിച്ച് പ്രത്യേക ഇടങ്ങള്‍ ഒരുക്കുന്ന ‘സ്ട്രീറ്റ് സീറ്റ്‌സ്’ (Street Seats) അഥവാ ‘അണ്‍കോമണ്‍ സ്‌പേസസ്’ (Uncommon Spaces) എന്ന പദ്ധതിയുടെ ബോര്‍ഡുകളിലാണ് ഈ തെറ്റുള്ളത്.

ഫ്രഞ്ച് ഭാഷയില്‍ ‘പൊതുവായത്’ എന്ന അര്‍ത്ഥം വരുന്ന ‘Publiques’ (Public) എന്ന വാക്കിന് പകരം ‘Pubiques’ (Pubic) എന്നാണ് ബോര്‍ഡുകളില്‍ അച്ചടിച്ചിരിക്കുന്നത്. ‘L’ എന്ന അക്ഷരം വിട്ടുപോയതാണ് ഈ വലിയ അര്‍ത്ഥവ്യത്യാസത്തിന് കാരണമായത്. ഇംഗ്ലീഷിലെ ‘Public’ എന്ന വാക്കില്‍ നിന്ന് ‘L’ മാറിപ്പോയാല്‍ ഉണ്ടാകുന്ന അതേ അശ്ലീലമായ അര്‍ത്ഥമാണ് ഫ്രഞ്ചിലും ഇവിടെ വന്നിരിക്കുന്നത്.

ബാങ്ക് സ്ട്രീറ്റില്‍ സ്ഥാപിച്ചിട്ടുള്ള ഡസനോളം ബോര്‍ഡുകളില്‍ ഈ തെറ്റ് കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ആളുകള്‍ ഈ അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് മാധ്യമങ്ങള്‍ ഓട്ടവ നഗരസഭയോട് പ്രതികരണം തേടിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം (2025) ഓട്ടവയില്‍ ഫ്രഞ്ച് ഭാഷാ ബോര്‍ഡുകളുമായി ബന്ധപ്പെട്ട് 24 പരാതികള്‍ ലഭിച്ചിരുന്നു. അതില്‍ 16 എണ്ണവും സൈന്‍ ബോര്‍ഡുകളിലെയും ഡിസ്‌പ്ലേകളിലെയും ഇത്തരം തെറ്റുകളെക്കുറിച്ചായിരുന്നു എന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!