Tuesday, July 7, 2026

സൗദിയിലെ ജിസാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.87 തീവ്രത രേഖപ്പെടുത്തി

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയായ ജിസാനിന് വടക്കുകിഴക്കായി ഇന്ന് രാവിലെ നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 2.87 തീവ്രതയാണ് ഭൂചലനത്തിന് രേഖപ്പെടുത്തിയതെന്ന് സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു.സൗദി നാഷണൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വർക്കിന്റെ നിരീക്ഷണ കേന്ദ്രങ്ങളാണ് ഇന്ന് രാവിലെ 8:49-ന് ഭൂചലനം കണ്ടെത്തിയത്. ജിസാൻ നഗരത്തിൽ നിന്ന് ഏകദേശം 52 കിലോമീറ്റർ വടക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയതെന്നും അധികൃതർ വ്യക്തമാക്കി.

ഭൂചലനത്തെ തുടർന്ന് ആളപായമോ സ്വത്ത് നാശമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല. നേരിയ തീവ്രതയുള്ള ഭൂചലനമായതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.ഭൂചലനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ സൗദി ജിയോളജിക്കൽ സർവേയും ദേശീയ സീസ്മിക് നിരീക്ഷണ സംവിധാനവും തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!