Wednesday, July 8, 2026

ടൊറന്റോയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; ഏഴ് പേർക്ക് പരുക്ക്, രണ്ടുപേരുടെ നില ഗുരുതരം

ടൊറന്റോ:കാനഡയിലെ ടൊറന്റോയിൽ ജെയിൻ സ്ട്രീറ്റിനും സ്റ്റീൽസ് അവന്യൂ വെസ്റ്റിനും സമീപം രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു അപകടം. അപകടത്തിന്റെ ആഘാതത്തിൽ ഒരു വാഹനം മറിയുകയും അതിലുണ്ടായിരുന്ന യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങുകയും ചെയ്തു. അപകട വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തെ തുടർന്ന് ജെയിൻ സ്ട്രീറ്റിന് സമീപമുള്ള മുറേ റോസ് പാർക്ക്‌വേയിൽ മണിക്കൂറുകളോളം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിന്നീട് റോഡ് വീണ്ടും തുറന്ന് ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള പൊലീസ് അന്വേഷണം തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!