ടൊറന്റോ: കാനഡയിലെ ബ്രാംപ്ടണിൽ ബൈക്കും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന് ഗുരുതരമായി പരുക്കേറ്റു. ബൈക്ക് യാത്രികനെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയതായി പീൽ റീജനൽ പൊലീസ് അറിയിച്ചു.ബുധനാഴ്ച വൈകിട്ട് 5.30ഓടെയാണ് നോർത്ത് പാർക്ക് ഡ്രൈവിന്റെയും നാസ്മിത്ത് സ്ട്രീറ്റിന്റെയും സമീപത്ത് അപകടമുണ്ടായത്.

അപകടത്തിന്റെ കാരണം കണ്ടെത്താനായി പ്രദേശത്തെ നിരവധി റോഡുകൾ താൽക്കാലികമായി അടച്ച് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
