Friday, July 10, 2026

ആയത്തുള്ള അലി ഖമനയിക്ക് വിടനല്‍കി ഇറാന്‍; മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ അന്ത്യവിശ്രമം

ടെഹ്‌റാന്‍: ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് കണ്ണീരോടെ വിട നല്‍കി ഇറാന്‍. ദശലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിനിര്‍ത്തി ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ജനത്തിരക്ക് കാരണം നിശ്ചയിച്ച സമയത്തില്‍ നിന്നും ഏറെ വൈകിയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ വന്‍ ജനസഞ്ചയമാണ് തെരുവുകളില്‍ തടിച്ചുകൂടിയത്.

ആയത്തുല്ല അലി ഖമനയിയുടെ ജന്മനാടായ മശ്ഹദിലാണ് രാജ്യത്തെയും അനുയായികളെയും കണ്ണീരിലാഴ്ത്തിയ അവസാനഘട്ട സംസ്‌കാര ചടങ്ങുകള്‍ നടന്നത്. 2026 ഫെബ്രുവരി 28ന് ഉണ്ടായ യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെടുന്നത്. ഇറാനിയന്‍ സൈനിക വിമാനങ്ങളുടെ കനത്ത സുരക്ഷാ അകമ്പടിയോടെയാണ് ഖമനയിയുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റ് നാല് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ മശ്ഹദില്‍ എത്തിച്ചത്. നജഫ്, കര്‍ബല എന്നിവിടങ്ങളില്‍ നടന്ന വികാരനിര്‍ഭരമായ അനുശോചന ചടങ്ങുകള്‍ക്ക് ശേഷമാണ് ഭൗതികദേഹം മശ്ഹദിലേക്ക് കൊണ്ടുവന്നത്.

സംസ്‌കാര ചടങ്ങുകളില്‍ ഖമനയിയുടെ നാല് മക്കള്‍ പങ്കെടുത്തു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മകന്‍ മുജ്തബ ഖമനയി ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നു. വിലാപയാത്രയിലുടനീളം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു എന്നിവര്‍ക്കെതിരെ ജനങ്ങളുടെ കടുത്ത പ്രതിഷേധം അണപ്പൊട്ടി ഒഴുകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!