ഓട്ടവ: ട്രക്കിന്റെ ക്യാബിനിൽ ഒളിച്ചിരുന്ന് കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച രണ്ട് പേരെ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.അതിർത്തി പരിശോധനയ്ക്കിടെയാണ് ട്രക്ക് ക്യാബിനിൽ ഒളിച്ചിരുന്ന ഇരുവരെയും കണ്ടെത്തിയത്. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.സംഭവത്തിൽ പിടിയിലായവർക്കെതിരെയും അനധികൃത അതിർത്തി കടത്തിന് സഹായം നൽകിയവർക്കെതിരെയും മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

സുരക്ഷാ പരിശോധനകൾ മറികടക്കാൻ ട്രക്കുകളിലും മറ്റ് ചരക്ക് വാഹനങ്ങളിലും ഒളിച്ചിരുന്ന് അതിർത്തി കടക്കാൻ ശ്രമിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം ശ്രമങ്ങൾ തടയുന്നതിനായി അതിർത്തി മേഖലയിലെ പരിശോധനകളും നിരീക്ഷണവും കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
